പുരുളിയ: പശ്ചിമ ബംഗാളിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ 12 പേർ മരിച്ചു. പുരുളിയയിലെ നാംഷോൾ ഗ്രാമത്തിൽ വിവാഹാഘോഷം കഴിഞ്ഞു മടങ്ങിവർ സഞ്ചരിച്ച ബൊലേറോയും ട്രക്കും നേർക്കുനേർ കൂട്ടിയിടിച്ചാണ് ഒമ്പതുപേർ മരിച്ചത്.
നാംഷോൾ ഗ്രാമത്തിൽ ദേശീയപാത 18-ൽ ഇന്നലെ രാവിലെ 6.30-നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ഹൗറയിൽ ബസും ട്രക്കും കൂട്ടിയിടിച്ചാണ് മൂന്നു പേർ മരിച്ചത്. 26 പേർക്കു പരിക്കേറ്റു. റോഡ് സുരക്ഷയിലെ പാളിച്ചയും ട്രാഫിക് നിയന്ത്രണവുമാണ് അപകടകാരണമെന്ന് നിയമസഭാ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.